ആരോപണങ്ങളിൽ പൊറുതിമുട്ടി മോദി, രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാൻ ഇഡിയെ വീണ്ടുമിറക്കുന്നു.

ആരോപണങ്ങളിൽ പൊറുതിമുട്ടി മോദി,  രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാൻ ഇഡിയെ വീണ്ടുമിറക്കുന്നു.
Aug 12, 2024 09:36 PM | By PointViews Editr


ഡൽഹി: അദാനിയും മാധബിയും സെബിയും ഒക്കെ എടുത്ത് യുദ്ധത്തിനിറങ്ങിയ രാഹുൽ ഗാന്ധിയെ പ്രതിരോധിക്കാനാകാതെ വലയുന്ന മോദിയും ബിജെപിയും ഇഡിയെ വീണ്ടുമിറക്കാൻ തീരുമാനിച്ചു. പഴയ നാഷണൽ ഹെറാൾഡ് കേസ് വീണ്ടും കുത്തിപ്പൊക്കി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കുരുക്കാനാണ് മോദിയും ഇഡിയും ശ്രമം തുടങ്ങിയത്‌. രാഹുലിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം പൂർത്തിയാക്കി കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായാണ് രാഹുലിനെ വീണ്ടും വിളിപ്പിക്കുന്നത് എന്നാണ് നൽകുന്ന വിശദീകരണം. കേസിൽ 751 കോടി രൂപയുടെ സ്വത്ത് നേരത്തെ ഇ.ഡി കണ്ടുകെട്ടിയിരുന്നു. കുറ്റപത്രം സമർപ്പിക്കുന്നതോടെ കേസിൽ വിചാരണ നടപടികൾ ആരംഭിക്കും.

കേസുമായി ബന്ധപ്പെട്ട് 2022 ജൂണിൽ നാലു തവണയായി നാൽപ്പത് മണിക്കൂറോളം രാഹുൽ ഗാന്ധിയെ നേരത്തെ ഇ.ഡി ചോദ്യം ചെയ്തിരുന്നു. 2022 ജൂലൈയിൽ സോണിയാ ഗാന്ധിയെ 11 മണിക്കൂറും ചോദ്യം ചെയ്തു. കോൺഗ്രസ് ഉയർത്തിയ ശക്തമായ പ്രതിഷേധങ്ങൾക്കു നടുവിലാണ് ഇരുവരെയും ചോദ്യം ചെയ്തത്.

നാഷണൽ ഹെറാൾഡ് പത്രം നടത്തുന്ന അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡ് (എജെഎൽ) കമ്പനിയിലെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി പങ്കാളിത്തം സംബന്ധിച്ചാണ് കേസ്. ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയും എജെഎല്ലും തമ്മിലുള്ള ഇടപാടിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ട് എന്നാണ് ഇഡി ആരോപിക്കുന്നത്. 2008ൽ നാഷണൽ എജെഎൽ കോൺഗ്രസിൽനിന്ന് 90.25 കോടി രൂപയുടെ പലിശരഹിത വായ്പ്‌പയെടുത്തിരുന്നു. ഇത് തിരിച്ചടച്ചില്ല. ഇതിന്റെ പേരിൽ അയ്യായിരം കോടി രൂപ മൂല്യമുള്ള എജെഎല്ലിൻ്റെ ആസ്‌തികൾ യങ് ഇന്ത്യ സ്വന്തമാക്കുകയായിരുന്നു എന്നാണ് പരാതി. 76 ശതമാനം ഓഹരിയാണ് യങ് ഇന്ത്യയിൽ സോണിയയ്ക്കും രാഹുലിനുമുള്ളത്.


നിരവധി തവണ പല പാർട്ടിയിലും കയറിയിറങ്ങി ഗതികെട്ട് ഒടുവിൽ ബിജെപിയിൽ വന്നടിഞ്ഞ പഴയ നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് സോണിയയ്ക്കും രാഹുലിനുമെതിരെ പരാതി നൽകിയിട്ടുള്ളത്. 2013ലാണ് സ്വാമി അന്വേഷണം ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. കോൺഗ്രസ് നേതാക്കളായ മോത്തിലാൽ വോറ, ഓസ്‌കർ ഫെർണാണ്ടസ് (ഇരുവരും അന്തരിച്ചു), മാധ്യമപ്രവർത്തകൻ സുമൻ ദുബൈ, സാങ്കേതിക വിദഗ്ധൻ സാം പ്രിത്രോഡ എന്നിവരും കേസിൽ പ്രതികളാണ്. എടുക്കാ ചരക്കായ സ്വാമിയെ മുന്നിൽ നിർത്തിയാണ് മോദിയും ബിജെപിയും ഇഡിയും രാഹുലിനെ നേരിടാൻ പുറപ്പെടുന്നത്. പരിഹാസവുമായി സ്മൃതി ഇറാനിയടക്കമുള്ള പഴയ സിനിമാനടികളും ഉണ്ടായിരുന്നു. എന്നാൽ അമേഠിയിൻ തോറ്റതോടെ നിറം മങ്ങിയ സ്മൃതി ഇറാനി ഇപ്പോൾ വിസ്മൃതിയിലായിരിക്കുകയാണ്. പകരം സിനിമാനടി കങ്കണയെ ഇറക്കി രാഹുലിനെ പരിഹസിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.

Modi, fighting the allegations, ED is brought back to defend Rahul Gandhi.

Related Stories
ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

Nov 17, 2024 10:21 PM

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന നടത്തി.

ശബരിമലയിൽ പൊലീസ് സുരക്ഷ: സംസ്ഥാന പൊലീസ് മേധാവി പരിശോധന...

Read More >>
പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

Nov 17, 2024 08:22 PM

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന് അനുമോദനം.

പൊലീസ് കായിക മേള; പേരാവൂർ സബ് ഡിവിഷന്...

Read More >>
ഇനി ടിയാരി ഇല്ല! ? !

Nov 17, 2024 05:23 PM

ഇനി ടിയാരി ഇല്ല! ? !

ഇനി ടിയാരി ഇല്ല! ?...

Read More >>
കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

Nov 17, 2024 03:21 PM

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക് അനുമതിയായി.

കെ സുധാകരൻ എംപിയുടെ ഫണ്ടിൽ നിന്ന് 78 ലക്ഷം രൂപയ്ക്കുള്ള പ്രവർത്തികൾക്ക്...

Read More >>
തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

Nov 17, 2024 12:29 PM

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം വേണം.

തയ്യൽ തൊഴിലാളികൾക്ക് ക്ഷേമം...

Read More >>
വാതിൽപ്പടിയിൽ തന്നെ കിട്ടും.....

Nov 17, 2024 09:19 AM

വാതിൽപ്പടിയിൽ തന്നെ കിട്ടും.....

വാതിൽപ്പടിയിൽ തന്നെ കിട്ടും.,....റേഷൻ...

Read More >>
Top Stories